ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി കരിങ്കുന്നത്ത് തെരെഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. കരിങ്കുന്നം പഞ്ചായത്ത് ആം ആദ്മി പ്രസിഡന്റ് ജിയോ ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൺ ഉത്ഘാടനം നിർവഹിച്ചു. വിവിധ തലത്തിലുള്ള നേതാക്കൾ പ്രസംഗിച്ചു. കരിങ്കുന്നത്ത് ഒരു മാറ്റം കൊണ്ടു വരുന്നതിനായി ആം ആദ്മി സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കുവാൻ വിനോദ് മാത്യു വിൽസൺ കരിങ്കുന്നം നിവാസികളോട് അഭ്യർത്ഥിച്ചു.